ബാലരാമപുരം : പഠനത്തില്‍ പുത്തന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍. ശക്തന് എംഎല്‍എ വ്യക്തമാക്കി.മലങ്കര കാത്തലിക് അസോസിയേഷൻ പാറശാല രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണച്ചടങ്ങിനോട നുബന്ധിച്ച് എ പ്ലസ് ലഭിച്ച എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിൽ നടത്തിയ പരിപാടിയിൽ ബാലരാമപുരം വൈദിക ജില്ലാ സമിതി ആതിഥേയത്വം വഹിച്ചു. പാറശാല രൂപത മലങ്കര കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് സബീഷ് പീറ്റർ തിരുവല്ലം അധ്യക്ഷനായി.
പാറശാല രൂപത വികാരി ജനറാൾ ഫാ. ജോസ് കോന്നതുവിള ഉദ്ഘാടനം ചെയ്തു. തോമസ് പൊറ്റപ്പുരയിടവും മുഖ്യസന്ദേശം നൽകി. മറീന വിക്ടര്‍, സിസ്റ്റർ വിനീത പോൾ ഡിഎം, ധർമ്മരാജ് പിൻകുളം, അനീഷ് വടകര, അഡ്വ. രാജയ്യൻ, അജിത സുന്ദരരാജ്, ബിനു ബാലരാമപുരം, സുമന് ലാല്‍, ജില്ലാ ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 58 കുട്ടികള്‍ക്ക് മൊമെന്റോ, പൊന്നാട എന്നിവ നല്കി. 150 കുട്ടികള്‍ക്ക് പഠനോപകരണളും നല്കി.